പൂച്ചാക്കൽ: വായനാദിനത്തോടനുബന്ധിച്ച് ശ്രീകണ്ഠേശ്വരം എസ്.എൻ എച്ച് എസ്.എസിലെ നാഷണൽ സർവീസ് സ്കീം യൂണിറ്റ് പൂച്ചാക്കൽ അക്ഷയ സെന്ററിൽ ഓപ്പൺ ലൈബ്രറി രൂപീകരിച്ചു. പ്രോഗ്രാം ഓഫീസർ പി.ശാലിനി, അക്ഷയ സെന്റർ കോ-ഓർഡിനേറ്റർ ലീനയ്ക്ക് ബുക്കുകൾ നൽകി ഉദ്ഘാടനം നിർവഹിച്ചു. പ്രിൻസിപ്പൽ വി. ദിലീപ് കുമാർ വയനാദിന സന്ദേശം നൽകി. മുൻ പോഗ്രാം ഓഫീസർ ഡോ.പി.ആർ.ജിതിൻ , മുഹമ്മദ് ഉസ്മാൻ അദ്ധ്യാപകരായ ലീന, സുമോദ്, സിജിൻ, എന്നിവർ നേതൃത്വം നൽകി.