വള്ളികുന്നം: വള്ളികുന്നം പൊലീസ് സ്റ്റേഷൻ പരിധിയിൽ താമസിക്കുന്ന മലവിള വടക്കത്തിൽ സഞ്ജു സച്ചുവിനെ എൻ.ടി.പി.എസ് നിയമപ്രകാരം ഒരു വർഷത്തേക്ക് കരുതൽ തടങ്കലിൽ പാർപ്പിക്കാൻ ഉത്തരവായി. ഇയാളെ കാപ്പാ ചുമത്തി മുൻപ് ജയിലിൽ പാർപ്പിച്ചിട്ടുള്ളതാണ്.ജയിലിൽ നിന്നിറങ്ങി നിരവധി കേസുകളിലും ലഹരി മരുന്ന് കച്ചവടത്തിലും ഉൾപെട്ടതിനെത്തുടർന്നാണ് നടപടി.