ph

കായംകുളം: വായന വാരാചരണത്തിന്റെ ഭാഗമായി കായംകുളം ശ്രീനാരായണ സെൻട്രൽ സ്കൂളും ഡി.സി ബുക്സും സംയുക്തമായി സ്കൂളിൽ പുസ്തകോത്സവം സംഘടിപ്പിച്ചു. സാഹിത്യ വൈജ്ഞാനികമേഖലകളിലെ പുസ്തകങ്ങളുടെ വിപുല ശേഖരമാണ് പുസ്തക പ്രേമികൾക്കായി ഒരുക്കിയത്.

പുതുപ്പള്ളി സെയ്ത് ഉദ്ഘാടനം നിർവഹിച്ചു.സ്കൂൾ പ്രിൻസിപ്പൽ ഡോ.എസ്.ബി.ശ്രീജയ,സ്കൂൾ മാനേജർ പ്രൊഫ.പി.പദ്മകുമാർ,പള്ളിയമ്പിൽ ശ്രീകുമാർ, വൈസ് പ്രിൻസിപ്പൽ മധുപാലൻ തുടങ്ങിയവർ പങ്കെടുത്തു.