ambala

അമ്പലപ്പുഴ : ബൈക്ക് യാത്രക്കാരനായ മെഡിക്കൽ റെപ്രസന്റേറ്റീവിന് ദാരുണാന്ത്യം. അമ്പലപ്പുഴ വടക്ക് പഞ്ചായത്ത് അഞ്ചാം വാർഡ് വണ്ടാനം മുക്കയിൽ ജംഗ്ഷന് തെക്ക് കടക്കാരൻ കുന്നിൽ കുഞ്ഞുമോന്റെ മകൻ അനന്തു കുഞ്ഞുമോൻ (കിച്ചു -28) ആണ് മരിച്ചത്.

കൈതവന ജംഗ്ഷനിൽ ബുധനാഴ്ചരാത്രി 11 ഓടെയായിരുന്നു അപകടം. മെഡിക്കൽ കമ്പനിയുടെ മീറ്റിംഗ് കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്ന അനന്തു സഞ്ചരിച്ച ബൈക്കിൽ നിയന്ത്രണം വിട്ടെത്തിയ വാഗണർ കാർ ഇടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ അനന്തുവിനെ ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും വ്യാഴാഴ്ച രാവിലെ 9ഓടെ മരിച്ചു. പോസ്റ്റുമോർട്ടത്തിനു ശേഷം മൃതദേഹം വീട്ടുവളപ്പിൽ സംസ്കരിച്ചു. മനപ്പൂർവമല്ലാത്ത നരഹത്യക്ക് ആലപ്പുഴ സൗത്ത് പൊലീസ് കേസെടുത്തു. അമ്മ: സുമ. ഭാര്യ: രാഖി. സഹോദരങ്ങൾ: വിഷ്ണു ,അഭിരാമി.