
എരമല്ലൂർ: ട്രാൻസ്ഫോർമറിൽ വള്ളിപടർപ്പുകൾ പടർന്നു കയറുന്നതിൽ ആശങ്കയിൽ നാട്ടുകാർ.എരമല്ലൂർ കൊച്ചുവെളിക്കവലയിൽ ആകാശപ്പാത ഒരു വരി പാതയുടെ സമീപമാണ് ,ട്രാൻസ്ഫോർമറിന് താഴെയായി പുൽകാടുകളൊടൊപ്പം പച്ചിലവള്ളികൾ പടർന്നു കയറുന്നത്.കെ.എസ്.ഇ.ബി.അധികൃതർ ഇതിന് അടിയന്തരമായി നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.