തുറവൂർ : അടിയന്തിരമായി ജാതി സെൻസസ് നടത്താൻ കേന്ദ്ര - സംസ്ഥാന ഗവൺമെൻ്റുകൾ തയ്യാറാകണമെന്ന് വിടുതലൈ ചിരുത്തൈകൾ കക്ഷി (വി.സി.കെ) ജില്ലാ കമ്മറ്റി ആവശ്യപ്പെട്ടു. മഹാത്മ അയ്യങ്കാളിയുടെ സ്മൃതിദിനത്തിൽ ചേർന്ന അനുസ്മരണ യോഗം ജില്ലാ പ്രസിഡൻ്റ് പ്രശാത്ത് പത്തിയൂർ ഉദ്ഘാടനം ചെയ്തു .ജില്ലാ സെക്രട്ടറി കെ.ടി.സുരേന്ദ്രൻ അനുസ്മരണ സന്ദേശം നൽകി. ആലപ്പുഴ നഗരസഭ കൗൺസിലർ പി.രതീഷ് മുഖ്യ പ്രഭാഷണം നടത്തി. മിഡിയ സെക്രട്ടറി ബാലൻ അരൂർ , എം .ഉദയകുമാർ , വി. സജീവൻ,ഉണ്ണികൃഷ്ണൻ , ആർ.ബി.രജീഷ്, മഹേഷ് എന്നിവർ സംസാരിച്ചു.