ആലപ്പുഴ: മാരാരിക്കുളം കസ്തൂർബാസ്മാരക വായനശാലയിൽ വായനാപക്ഷാചരണത്തോടനുബന്ധിച്ച് പി.എൻ.പണിക്കർ അനുസ്മരണ യോഗം പുരോഗമന കലാസാഹിത്യ സംഘം ജില്ലാ പ്രസിഡന്റ് ഡോ.ബിച്ചു.എക്സ്.മലയിൽ ഉദ്ഘാടനം ചെയ്തു. വായനശാല പ്രസിഡന്റ് എം.ബി.ഹരീന്ദ്രബാബു അദ്ധ്യക്ഷനായി. ഗോൾഡെൻപെൻ നാഷണൽ മലയാളം ലിറ്ററേച്ചർ ബുക്ക് പ്രൈസ് അവാർഡ് ജേതാവ് ഗിരിജ പ്രദീപിനെ മാരാരിക്കുളം വടക്ക് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ.സുദർശനാബായ് ആദരിച്ചു. സംസ്ഥാന ലൈബ്രറി കൗൺസിൽ അംഗം മാലൂർ ശ്രീധരൻ, ജോസഫ് മാരാരിക്കുളം രാജു പള്ളിപ്പറമ്പിൽ, പി.വി.ദിനേശൻ എന്നിവർ പി.എൻ.പണിക്കർ അനുസ്മരണ പ്രഭാഷണം നടത്തി. വായനശാല സെക്രട്ടറി പി.എം.വിശ്വനാഥൻ സ്വാഗതവും ജോയിന്റ് സെക്രട്ടറി എം.എൻ.ഹരികുമാർ നന്ദിയും പറഞ്ഞു.