hsj

ഹരിപ്പാട്: റോട്ടറി ഇന്റർനാഷണലിന്റെ ചാർട്ടർ ദിനാചരണം ഹരിപ്പാട് മുനിസിപ്പാലിറ്റി ചെയർമാൻ കെ.കെ.രാമകൃഷ്ണൻ ഉദ്ഘാടനം ചെയ്തു.ക്ലബ് പ്രസിഡന്റ് ഡോ. ഷേർളി അദ്ധ്യക്ഷത വഹിച്ചു. യോഗം മുൻ റോട്ടറി ഡിസ്ട്രിക്ട് ഗവർണർ ബാബുമോൻ മുഖ്യാതിഥിയായിരുന്നു. ക്ലബിന്റെ മുൻ പ്രസിഡന്റുമാരെ വേദിയിൽ ആദരിച്ചു. റോട്ടറി ഭാരവാഹികളായ റെജി ജോൺ, സലികുമാർ സുകുമാരൻ, പ്രൊഫ.സി.എം .ലോഹിതൻ, പ്രൊഫ.ആർ.അജിത്ത്, ഡോ.ജോണി ഗബ്രിയേൽ, രശ്മി പ്രസാദ് എന്നിവർ സംസാരിച്ചു.