അമ്പലപ്പുഴ: രാഷ്ടീയക്കാർ പുലർത്തുന്ന ജാതി വിവേചന യാഥാർത്ഥ്യം തുറന്നു പറഞ്ഞ എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ വർഗ്ഗീയ വാദിയായി ചിത്രീകരിക്കുന്നതിൽ ശ്രീനാരായണ മാനവ സേവ ട്രസ്റ്റ് ഭാരവാഹികൾ പ്രതിഷേധിച്ചു. എസ്.എൻ.ഡി.പി യോഗത്തെ ജനകീയ മുഖമാക്കിയ വെള്ളാപ്പള്ളിക്കെതിരെയുള്ള അധിക്ഷേപങ്ങൾ അവസാനിപ്പിച്ചില്ലെങ്കിൽ പ്രത്യക്ഷ സമരമാർഗം സ്വീകരിക്കേണ്ടി വരുമെന്ന് ട്രസ്റ്റ് രക്ഷാധികാരി എൻ .മോഹൻദാസ് ,പ്രസിഡന്റ് പി. മധു അമ്പലപ്പുഴ, സെക്രട്ടറി വി. പി. സുജീന്ദ്ര ബാബു തലവടി. ജോയിന്റ് സെക്രട്ടറി സന്ദീപ് നെടുമുടി ,എക്സിക്യുട്ടിവ് കമ്മറ്റി അംഗങ്ങളായ ഷാജി തോട്ടുകടവിൽ, കെ.സോമൻ കരുമാടി ,എ.ബി.ഷാജി നടുഭാഗം ,രാഗേഷ് കരുമാടി ,സുരേഷ് കരുമാടി ,അഭിലാഷ് തലവടി ,ശ്യാംശാന്തി തലവടി ,സുനിൽ പാണ്ടങ്കരി , ജി.സോമൻ കരുമാടി എന്നിവർ വാർത്താസമ്മേളനത്തിൽ പറഞ്ഞു.