
ആലപ്പുഴ : വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയുടെ ശോചനീയാവസ്ഥക്ക് ഉടൻ പരിഹാരം കാണണമെന്നാവശ്യപ്പെട്ട് സി.പി.ഐ ജില്ലാകൗൺസിൽ സംഘടിപ്പിക്കുന്ന ബഹുജന ശൃംഖലയുടെ ഭാഗമായി കളർകോട് ലോക്കൽ കമ്മിറ്റിയുടെ നേത്യത്വത്തിൽ നടത്തുന്ന ഒപ്പ് ശേഖരണം കണിയാകുളം ജംഗ്ഷനിൽ ഡോ.അശ്വതി ഉദ്ഘാടനം ചെയ്തു. ബ്രാഞ്ച് സെക്രട്ടറി വൈശാഖ് സ്വാഗതം പറഞ്ഞു. ജില്ലാ കമ്മിറ്റിയംഗം സദാശിവൻ പിള്ള, മണ്ഡലം കമ്മിറ്റിയംഗം മോഹനചന്ദ്രൻ, എ.ഐ.വൈ.എഫ് മേഖല പ്രസിഡന്റ് ദിലു, ഉത്തമൻ, ശിശുപാലൻ, സുരഭി, ദിലീപ് തുടങ്ങിയവർ പങ്കെടുത്തു.