
അമ്പലപ്പുഴ: കേരള സീനിയർ സിറ്റിസൺ ഫോറം അമ്പലപ്പുഴ വടക്ക് യൂണിറ്റ് വയോജന പീഡന വിരുദ്ധ ബോധവൽക്കരണ ദിനാചരണം സംഘടിപ്പിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഷീബ രാകേഷ് ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് എം.എം. പണിക്കർ അദ്ധ്യക്ഷനായി. വയോജന വേദി ജില്ലാ പ്രസിഡന്റ് എം. ശ്രീകുമാരൻ തമ്പി മുഖ്യപ്രഭാഷണം നടത്തി. ഗ്രാമപഞ്ചായത്തംഗങ്ങളായ യു.എം. കബീർ, അഡ്വ. പ്രദീപ് കൂട്ടാല തുടങ്ങിയവർ പ്രസംഗിച്ചു. യോഗത്തിന് സെക്രട്ടറി കെ. വേണുകുമാർ സ്വാഗതവും ജോയിന്റ് സെക്രട്ടറി വി.ഗംഗാധരൻ നന്ദിയും പറഞ്ഞു.