
ആലപ്പുഴ: ആലപ്പുഴ ജില്ലാ പഞ്ചായത്ത് ആര്യാട് ഡിവിഷനിൽ കുട്ടികളുടെ കലാസാഹിത്യ ശേഷികൾ പരിപോഷിപ്പിക്കുന്നതിന് 'മഴവില്ല്' എന്ന പേരിൽ സ്റ്റുഡന്റ്‌സ് മാഗസിൻ തയ്യാറാക്കി. മാഗസിൻ കവർ പേജ് ജില്ലാ പൊലീസ് മേധാവി ചൈത്ര തെരേസ ജോൺ പ്രകാശനം ചെയ്തു. ഭൂരിഭാഗം വിദ്യാർത്ഥികളെ പങ്കാളികളാക്കുക എന്ന ലക്ഷ്യത്തോടെ ചിത്ര കലാ ക്യാമ്പും സാഹിത്യ ക്യാമ്പും സംഘടിപ്പിക്കുമെന്ന് ജില്ലാ പഞ്ചായത്ത് അംഗം അഡ്വ.ആർ.റിയാസ് പറഞ്ഞു
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ജി.രാജേശ്വരി അദ്ധ്യക്ഷത വഹിച്ചു.