അരൂർ:എരമല്ലൂർ കോലത്തുശേരി ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ ചുറ്റമ്പല സമർപ്പണത്തിനും നവീകരണ സഹസ്ര കലശത്തിനും മുന്നോടിയായുള്ള ഭക്തജന സംഗമം 23 ന് രാവിലെ 10 ന് ക്ഷേത്രാങ്കണത്തിൽ നടക്കും. സംഗമം റിട്ട. ഡി. വൈ.എസ് പി വി.കുട്ടപ്പൻ ഉദ്ഘാടനം ചെയ്യും. സ്വാഗതസംഘം രക്ഷാധികാരി കുമേഷ് കുമാർ അദ്ധ്യക്ഷനാകും. കെ.ജി.ബാലകൃഷ്ണൻ എമ്പ്രാന്തിരി ആദ്ധ്യാത്മിക പ്രഭാഷണം നടത്തും. സെപ്തംബർ 8നാണ് ചുറ്റമ്പല സമർപ്പണവും നവീകരണ സഹസ്ര കലശവും നടക്കുന്നത്. ക്ഷേത്രം തന്ത്രി ചന്തിരൂർ മുല്ലേത്ത് കണ്ണൻ തന്ത്രി വൈദിക ചടങ്ങുകൾക്ക് മുഖ്യകാർമ്മികനാകും.