മാവേലിക്കര : പുന്നമൂട് പബ്ലിക് ലൈബ്രറിയും റെസിഡന്റ്സ് അസോസിയേഷനും ചേർന്ന് വായനാപക്ഷാചരണം 23 ന് വൈകിട്ട് 5 ന് നടത്തും. താലൂക്ക് ലൈബ്രറി കൗൺസിൽ വൈസ് പ്രസിഡന്റ്‌ പ്രൊഫ.ടി.എം.സുകുമാര ബാബു ഉദ്ഘാടനം നിർവഹിക്കും. സെക്രട്ടറി അഡ്വ.എൻ.ശ്രീകുമാർ അദ്ധ്യക്ഷത വഹിക്കും.പുന്നമൂട് റെസിഡന്റ്സ് അസോ. പ്രസിഡന്റ്‌ വി.സുനിൽ കുമാർ,ആകാസവാണി മുൻ പ്രോഗ്രാം ഡയറക്ടർ ഡി.പ്രദീപ് കുമാർ, പുരോഗമന കലാ സാഹിത്യ സംഘം ഏരിയ പ്രസിഡന്റ്‌ ഗോപകുമാർ വാത്തികുളം,റെസിഡന്റ്സ് അസോ. സെക്രട്ടറി ജയപ്രകാശ് എന്നിവർ സംസാരിക്കും.