local

മുഹമ്മ : ചേർത്തല താലൂക്ക് ലൈബ്രറി കൗൺസിൽ നേതൃത്വത്തിൽ പുത്തനമ്പലം പെൻഷൻ ഭവനിൽ ബ്രേറിയൻമാർക്കായി ഏകദിന ശില്പശാല നടത്തി. സാഹിത്യകാരൻ മാലൂർ ശ്രീധരൻ അദ്ധ്യക്ഷനായി. കേരളാ സ്റ്റേറ്റ് ലൈബ്രറി കൗൺസിൽ എക്സിക്യൂട്ടിവ് കമ്മിറ്റി അംഗം ജി. കൃഷ്ണകുമാർ ഉദ്ഘാടനം ചെയ്തു. മുഹമ്മ രവീന്ദ്രനാഥ് വി. ടി. വിജയൻ . പി. വി. ദിനേശൻ എന്നിവർ സംസാരിച്ചു. എസ്. രാജേഷ് എസ്. സ്തുതി എം. രാധാകൃഷ്ണൻ എന്നിവർ ക്ലാസെടുത്തു.താലൂക്ക് സെക്രട്ടറി കെ.പി. നന്ദകുമാർ സ്വാഗതവും താലൂക്ക് ജോയിന്റ് സെക്രട്ടറി എൻ. ടി. ഭാസ്കരൻ നന്ദിയും പറഞ്ഞു.