
ഹരിപ്പാട്: ശ്രീ കേരളവർമ മെമ്മോറിയൽ താലൂക്ക് സെൻട്രൽ ലൈബ്രറിയിൽ വായനപക്ഷാചരണവും പി.എൻ.പണിക്കർ അനുസ്മരണവും താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി സി.എൻ.എൻ.നമ്പി ഉദ്ഘാടനം ചെയ്തു. ലൈബ്രറി പ്രസിഡന്റ് ഇളനെല്ലൂർ തങ്കച്ചൻ അദ്ധ്യക്ഷത വഹിച്ചു. അനിൽ മാത്യു, രാജീവ് ശർമ,പി.സതി അമ്മ, ബിജു, ശങ്കർ, മനോജ്, ശരണ്യ, സരിത എന്നിവർ സംസാരിച്ചു.