cb

മുഹമ്മ: മൂലം വെളി 44ാം നമ്പർ അങ്കണവാടി കെട്ടിടം സ്റ്റേറ്റ് ബാങ്ക് ഒഫ് ഇന്ത്യ സാമൂഹ്യ വികസന പദ്ധതിയിൽ ഉൾപ്പെടുത്തി നവീകരിച്ചു. എസ്.ബി.ഐ ആലപ്പുഴ റീജിയണൽ മാനേജർ ടി.വി.മനോജ്‌ കെട്ടിടം ഉദ്ഘാടനം ചെയ്തു. കഞ്ഞിക്കുഴി ഗ്രാമ പഞ്ചായത്തംഗം ഇന്ദിര അധ്യക്ഷത വഹിച്ചു. കഞ്ഞിക്കുഴി ഐ.സി.ഡി.എസ് സുപ്പർ വൈസർ ടി.അനില, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ബൈ രഞ്ജിത്, സ്കൂൾ കൗൺസിലർ എസ്.പ്രസീത , രക്ഷകർത്താക്കൾ, കുട്ടികൾ , അങ്കണവാടി പ്രവർത്തകർ എന്നിവർ ചടങ്ങിൽ പങ്കെടുത്തു