
മാന്നാർ: ഇലഞ്ഞിമേൽ ഗാന്ധിഭവൻ ദേവാലയത്തിൽ ആയിരം ദിനങ്ങൾ നീണ്ടു നിൽക്കുന്ന ഗാന്ധിയൻ സ്നേഹ പ്രയാണം 140 ദിനങ്ങൾ കടന്നു. 140-ാംദിവസം ദേവാലയത്തിൽ നടന്ന മധ്യാഹ്ന പ്രാർത്ഥനാ വേളയിൽ ഓൾ ഇന്ത്യ മലയാളി അസോസിയേഷൻ ഡൽഹി പ്രസിഡൻറ് (എയ്മ) അജികുമാർ ജെ.മേടയിൽ പ്രയാണ ദീപം തെളിച്ച് ഉദ്ഘാടനം ചെയ്തു. ഗംഗാധരൻ ശ്രീഗംഗ അദ്ധ്യക്ഷത വഹിച്ചു. ജയശ്രീ, കല്ലാർ മദനൻ, സതീഷ് ശാന്തിനിവാസ്, സുഭാഷ് ബാബു.എസ്, ശാലിനി അജികുമാർ, സലിം ചാപ്രായിൽ എന്നിവർ പങ്കെടുത്തു.