ആലപ്പുഴ: കൊല്ലൂർ മൂകാംബികയിലേക്ക് ആലപ്പുഴയിൽ നിന്നുള്ള കെ.എസ്.ആർ.ടി.സി സ്വിഫ്റ്റ് ബസ് സർവീസ് പതിവായി വഴിയിലാകുന്നത് യാത്രക്കാർക്ക് തലവേദനയാകുന്നു. ദിവസവും വൈകിട്ട് 4ന് ആലപ്പുഴയിൽ നിന്ന് ആരംഭിക്കുന്ന സർവീസ് അടുത്ത ദിവസം ഉച്ചക്ക് കൊല്ലൂരിലെത്തും. രണ്ട് ബസുകളാണ് സർവീസ് നടത്തുന്നത്. 70,000രൂപ ദിവസേന

വരുമാനവുമുണ്ട്. എന്നാൽ,​ തൃശൂർ, കോഴിക്കോട്, കണ്ണൂർ ഭാഗങ്ങളിലെത്തുമ്പോൾ

സാങ്കേതിക തകരാറിന്റെ പേരിൽ പതിവായി ബസ് മാറിക്കയറേണ്ട അവസ്ഥയാണെന്ന് യാത്രക്കാർ പറയുന്നു. ലഗേജുകൾ ഉൾപ്പെടെ അടുത്ത ബസിലേക്ക് മാറ്റേണ്ടിവരുന്നതാണ് അവരെ ബുദ്ധിമുട്ടിലാക്കുന്നത്. മംഗലാപുരം, ഉടുപ്പി, മണിപ്പാൽ എന്നിവിടങ്ങളിലെ വിദ്യാർത്ഥികൾക്ക് ആലപ്പുഴയിൽ നിന്നുള്ള സർവീസ് ആശ്വാസകരമായിരുന്നു. അറ്റകുറ്റപ്പണികൾ കൃത്യമായി നടത്താത്തതാണ് പതിവായി ബസ് തകരാറിലാകാൻ കാരണം.