
ചേർത്തല : ജൂലായ് 10നും 11നുമായി ചേർത്തലയിൽ നടക്കുന്ന ജോയിന്റ് കൗൺസിൽ ജില്ലാ സമ്മേളനത്തിനായുളള സ്വാഗതസംഘം രൂപീകരിച്ചു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എൻ.എസ്.ശിവപ്രസാദ് ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് സി.സുരേഷ് അദ്ധ്യക്ഷനായി. അർ.സുഖലാൽ,പി.എസ്.സന്തോഷ് കുമാർ, വിമൽ റോയ്, എം. അനിൽകുമാർ, മനോജ് ഷേണായി, പി.സുരേഷ്,കെ.ജി.ഐബു,വി.ഡി.അബു,തങ്കച്ചൻ എന്നിവർ സംസാരിച്ചു. ഭാരവാഹികൾ:എൻ.എസ്.ശിവപ്രസാദ്(ചെയർമാൻ),വി.തങ്കച്ചൻ(ജറൽ കൺവീനർ),മനോജ് ഷേണായ്(ട്രഷറർ).