arr

അരൂർ: എലിവേറ്റഡ് ഹൈവേ നിർമ്മാണം നടക്കുന്ന ദേശീയപാതയിൽ ചന്തിരൂർ പുതിയ പാലത്തിന് തെക്കുഭാഗത്ത് അപ്രോച്ച് റോഡിൽ രൂപപ്പെട്ട വിള്ളൽ കോൺക്രീറ്റ് ചെയ്ത് പരിഹരിച്ചു.പൈലിംഗ് നടത്തുന്നതിനിടെ ബുധനാഴ്ച വൈകിട്ടാണ് അപ്രോച്ച് റോഡിന്റെ പടിഞ്ഞാറു ഭാഗത്ത് പാലത്തിനരികിൽ കനത്ത വിള്ളൽ ഉണ്ടായത്. അപ്രോച്ച് റോഡിന്റെ അരികിലും ടാർ പ്രതലത്തിലുമായാണ് വിള്ളൽ കാണപ്പെട്ടത്. ഈ ഭാഗത്തെ പൈലിംഗ് താല്ക്കാലികമായി നിറുത്തിവയ്ക്കുകയും ചെയ്തു.