
ചേർത്തല : കഞ്ഞിക്കുഴിയിൽ ഓണക്കാല പച്ചക്കറി കൃഷി തൈകളുടെ നടീൽ ഉദ്ഘാടനം ഏഴാം വാർഡിലെ സ്വർഗം ജെ.എൽ.ജി യുടെ നേതൃത്വത്തിൽ നടുവിലച്ചിറ പുരയിടത്തിൽ കെ.കെ.കുമാരൻ പാലിയേറ്റീവ് ചെയർമാൻ എസ്. രാധാകൃഷ്ണൻ നിർവഹിച്ചു.പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ.എം.സന്തോഷ് കുമാർ, കൃഷി ഓഫീസർ റോസ്മി ജോർജ്,കർമ്മസേന കൺവീനർ ജി.ഉദയപ്പൻ, പഞ്ചായത്തംഗങ്ങളായ പുഷ്പവല്ലി,ബി.ഇന്ദിര,എസ്.ഡി.അനില,ശെൽവരാജ് എന്നിവർ സംസാരിച്ചു.അഞ്ചുപേരടങ്ങിയ ഗ്രൂപ്പാണ് കൃഷിക്ക് നേതൃത്വം നൽകുന്നത്.