ചേർത്തല:ഏകീകൃതകുർബാന അർപ്പണവുമായി ബന്ധപ്പെട്ട് എറണാകുളം അങ്കമാലി അതിരൂപതയിൽ മാർപ്പയുടെ ഉത്തരവു പോലും അട്ടിമറിച്ചു നടക്കുന്ന, പ്രവർത്തനങ്ങൾക്കെതിരെ പ്രതികരണം ശക്തമാക്കുമെന്ന് മാർത്തോമ നസ്രാണി സംഘം.
ജൂലായ് 3ന് മുഴുവൻ പള്ളികളിലും സഭയുടെ ഏകീകൃതകുർബാന അർപ്പിക്കണമെന്ന നിർദ്ദേശം നൽകിയിരിക്കുകയാണ്.ഇതിനു തയ്യാറാകാത്ത മുഴുവൻ വിമത വൈദികരെയും സഭയിൽ നിന്ന് പുറത്താക്കുകയും പുതിയ വൈദികരെ നിയമിക്കുകയും വേണമെന്ന് നസ്രാണി സംഘം സംസ്ഥാന സെക്രട്ടറി ചെറിയാൻകവലക്കൽ,ആന്റണി പുതുശേരി,റോബിൾ മാത്യു,ടെൻസൻപുളിക്കൽ,ജോർജ്ജ് കോയിക്കര, ജോളി ജേക്കബ് മാടവന,അഡ്വ.തോമസ് താളനാനി,അഡ്വ.ജെറ്റിൻ കൈമാപറമ്പിൽ എന്നിവർ വാർത്താസമ്മേളനത്തിൽ അറിയിച്ചു.