hos

ആലപ്പുഴ: പ്രധാന ആശുപത്രികളുടെ തിരക്കിൽപ്പെടാതെ പ്രാഥമിക ചികിത്സയ്ക്ക് കൂടുതൽ സൗകര്യമൊരുക്കുന്ന നഗരആരോഗ്യ കേന്ദ്രങ്ങൾ ജനപ്രിയമാകുന്നു. ആലപ്പുഴ മെഡിക്കൽ കോളേജ്, ജനറൽ ആശുപത്രി എന്നിവിടങ്ങളിലെ തിരക്ക് കുറയ്ക്കുക, നഗരവാസികൾക്ക് വീട്ടു പരിസരത്ത് ചികിത്സ ലഭ്യമാക്കുക എന്നിവ ലക്ഷ്യമാക്കിയാണ് ആലപ്പുഴ നഗരസഭ വിവിധ വാർഡുകളിൽ വെൽനസ് ക്ലിനിക്കുകൾ സജ്ജമാക്കിയിട്ടുള്ളത്. നാല് അർബൻ പ്രൈമറി ഹെൽത്ത് സെന്ററുകൾക്ക് പുറമേ, കഴിഞ്ഞ ഒരു വർഷത്തിനിടെ മൂന്ന് വാർഡുകളിൽ വെൽനസ് സെന്ററുകൾ ആരംഭിച്ചു. നാലെണ്ണം കൂടി ആരംഭിക്കുന്നതിനുള്ള നടപടികൾ പുരോഗമിക്കുകയാണ്.

മഴക്കാലമായതോടെ നഗര ആരോഗ്യകേന്ദ്രങ്ങളിലെത്തുന്ന രോഗികളുടെ എണ്ണത്തിലും വർദ്ധനയുണ്ട്. പനിയും ശ്വാസംമുട്ടലും അനുഭവിക്കുന്നവരാണ് അവരിൽ അധികവും.

മരുന്ന്, കുത്തിവയ്പ്പ്, നെബുലൈസേഷൻ ഉൾപ്പടെ പ്രാഥമിക ചികിത്സാസൗകര്യങ്ങൾ ഇവിടെ ലഭ്യമാണ്. ജീവിത ശൈലീരോഗങ്ങൾക്ക് ചികിത്സതേടി സ്ഥിരമായെത്തുന്നവരുമുണ്ട്.

എല്ലാ ദിവസവും വെൽനസ് ക്ലാസും നൽകി വരുന്നു. ഡോക്ടർ, സ്റ്റാഫ്നഴ്‌സ്, സപ്പോർട്ടിംഗ് സ്റ്റാഫ്, ഫാർമസിസ്റ്റ്, ആരോഗ്യപ്രവർത്തകർ, ആശാവർക്കർ എന്നിവർ അടങ്ങുന്നതാണ് കേന്ദ്രങ്ങൾ.

നഗരജനകീയാരോഗ്യ

കേന്ദ്രങ്ങൾ

(വാർഡുകൾ)

1.നെഹ്റുട്രോഫി

2.തോണ്ടൻകുളങ്ങര

3.മംഗലം

4.മുല്ലാത്തവളപ്പ്

5.ഇരവുകാട്

6.വലിയമരം

7.കിടങ്ങാംപറമ്പ്

ആരംഭിക്കുന്നത്

1.ഗുരുമന്ദിരം

2.വാടയ്ക്കൽ

3.വഴിച്ചേരി

4.പവർഹൗസ്

സൗകര്യങ്ങൾ

#ജനറൽ ഒ.പി

#ലബോറട്ടറി ക്ലിനിക്

#ജീവിതശൈലി രോഗ നിർണയ ക്ലിനിക്

#ഗർഭിണികൾക്കും കുട്ടികൾക്കുമായി ആന്റിനേറ്റൽ ക്ലിനിക്

#ഫാർമസി

വെൽനസ് ക്ലിനിക്

ഉച്ചയ്ക്ക് 1മുതൽ വൈകിട്ട് 7 വരെ

ഓരോ ക്ലിനിക്കിലും ദിവസേന 40 മുതൽ 100 രോഗികൾ വരെ എത്തുന്നുണ്ട്. തിരക്കിൽപ്പെടാതെ അടിയന്തരചികിത്സ ലഭിക്കുന്നതിനാൽ ജനങ്ങൾക്ക് വലിയ ആശ്വാസമാണ്

കെ.കെ.ജയമ്മ, നഗരസഭാദ്ധ്യക്ഷ