
കായംകുളം: സ്വർണവ്യാപാര മേഖലയിൽ നിന്ന് ലഭിച്ച ജി.എസ്.ടി വരുമാനം വെളിപ്പെടുത്തണമെന്ന് ആൾ കേരള ഗോൾഡ് ആന്റ് സിൽവർ മർച്ചന്റ്സ് അസോസിയേഷൻ സംസ്ഥാന വർക്കിംഗ് പ്രസിഡന്റ് റോയി പാലത്ര ആവശ്യപ്പെട്ടു. ഇത് സംബന്ധിച്ച് വിവര അവകാശ നിയമം പ്രകാരം ചോദിച്ചിട്ട് മറുപടി നൽകാത്ത സാഹചര്യത്തിൽനിയമനടപടികളുമായി മുന്നോട്ട് പോകുമെന്ന് അദ്ദേഹം പറഞ്ഞു.
എ.കെ.ജി.എസ്.എം.എ കായംകുളം ടൗൺ യൂണിറ്റ് സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പ്രസിഡന്റ് എ.എച്ച്.എം.ഹുസൈൻ അദ്ധ്യക്ഷത വഹിച്ചു.ജില്ലാ പ്രസിഡന്റ് നസീർ പുന്നക്കൽ,വൈസ് പ്രസിഡന്റ് വേണു കൊപ്പറ,വിജയകുമാർ,നിസാം അറഫ, സത്താർ അലങ്കാർ,റോജ ഇർഷാദ്,ബിനീഷ്,രവീന്ദ്രൻ എന്നിവർ സംസാരിച്ചു. ഭാരവാഹികളായി എ.എച്ച്.എം.ഹുസൈൻ( പ്രസിഡന്റ്) ഷൗക്കത്ത് സ്വർണമഹാൾ, ഷഫീഖ് അറേബ്യൻ, അബു ജനത (വൈസ് പ്രസിഡന്റുമാർ) സക്കീർ ഹുസൈൻ കോയിക്കൽ ( ജനറൽ സെക്രട്ടറി) ഷാനവാസ് മംഗല്യ, അയ്യപ്പൻ കൈപ്പള്ളിൽ,സത്താർ അലങ്കാർ (സെക്രട്ടറിമാർ) മിഥുൻശ്രീധർ (ട്രഷറർ)എന്നിവരെ തിരഞ്ഞെടുത്തു.