ആലപ്പുഴ: എപ്ലോയബിലിറ്റി സെന്റർ മുഖേന സ്വകാര്യ സ്ഥാപനങ്ങളിലേക്ക് നിയമനത്തിനുള്ള അഭിമുഖം ഇന്ന് രാവിലെ 9.30 ന് ആലപ്പുഴ എംപ്ലോയബിലിറ്റി സെന്ററിൽ ആരംഭിക്കും. മൂന്ന് കമ്പനികളിലായി 63 ഒഴിവുണ്ട്. വിദ്യാഭ്യാസ യോഗ്യത- പ്ലസ് ടു, ബിരുദം, സി.എ. ഇന്റർ/സി.എം.എ/ഐ.സി.ഡബ്ല്യു, ഡിഗ്രി/ഡിപ്ലോമ ഇൻ മെക്കാനിക്കൽ,ഡിഗ്രി/ഡിപ്ലോമ ഇൻ സിവിൽ, ഡിഗ്രി/ഡിപ്ലോമ ഇൻ സിവിൽ + QS, ഡിഗ്രി/ഡിപ്ലോമ ഇൻ ഹോട്ടൽ മാനേജ്‌മെന്റ്, ബി.ടെക് പ്രൊഡക്ഷൻ എൻജിനിയറിംഗ്, ഡിപ്ലോമ ഇൻ ഇ.ഇ.ഇ. നിശ്ചിത യോഗ്യതയുള്ള എംപ്ലോയബിലിറ്റി സെന്ററിൽ രജിസ്റ്റർ ചെയ്ത 18 നും 35 നും ഇടയിൽ പ്രായമുള്ള തൊഴിൽ പരിചയമുള്ളവർക്കും ഇല്ലാത്തവർക്കും പങ്കെടുക്കാം. സ്പോട്ട് രജിസ്ട്രേഷൻ ഉണ്ടാകും. വിശദവിവരങ്ങൾക്ക്: 0477-2230626, 8304057735.