s

ആലപ്പുഴ: പുറക്കാട് ആയുഷ് ഹെൽത്ത്‌ ആൻഡ് വെൽനെസ് സെന്റർ, അമ്പലപ്പുഴ ബ്ലോക്ക് ആയുഷ് ഗ്രാമം പദ്ധതി, പുറക്കാട് ഗ്രാമ പഞ്ചായത്ത്‌ ജാഗ്രതാ സമിതി എന്നിവ സംയുക്തമായി അന്താരാഷ്ട്ര യോഗാദിനം ആചരിച്ചു. പുറക്കാട് ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ എ.എസ്. സുദർശനൻ ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസ, ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ അഡ്വ. ജിനുരാജ് അധ്യക്ഷനായി. പുറക്കാട് മെഡിക്കൽ ഓഫീസർ ഡോ. സജിത, ഐ.സി.ഡി.എസ്. സൂപ്പർവൈസർ സന്ധ്യ, ജാഗ്രതാ സമിതി കൗൺസിലർ കാവ്യ എന്നിവർ സംസാരിച്ചു. ഡോക്ടർമാരായ മിൽട്ടോ, നയന എന്നിവരുടെ നേതൃത്വത്തിൽ യോഗപരിശീലനവും ആരോഗ്യ ബോധവത്കരണ ക്ലാസും നടന്നു.