yoga-dinaghosham

മാന്നാർ: 10 കേരള എൻ.സി.സി യുടെ നേതൃത്വത്തിൽ മാന്നാർ നായർ സമാജം സ്കൂളിൽ അന്താരാഷ്ട്ര യോഗാ ദിനാഘോഷം നടന്നു. എസ്.ഐ സനീഷ് മുഖ്യാതിഥിയായി. യോഗാ പരിശീലകനും നായർ സമാജം സ്കൂൾ അദ്ധ്യാപകനുമായ ഷൈൻകുമാർ.എസ് യോഗ ക്ലാസിന് നേതൃത്വം നൽകി. എൻ.സി.സി ഓഫീസർമാരായ അനൂപ്.ആർ, സനീഷ് കെ.എസ്‌, ഡോ.സതീഷ്.എം, ധനാൻ ജയ് നാഥ്, ഹവിൽദാർ ഗണപതി, ഹവിൽദാർ ജഗദീഷ് എന്നിവർ യോഗാദിന സന്ദേശം നൽകി. നായർ സമാജം സ്കൂളിലെ മൂന്ന് എൻ.സി.സി യൂണിറ്റുകൾ, കൂടാതെ ദേവസ്വം ബോർഡ് പമ്പാ കോളേജ്, ഐ.എച്ച്.ആർ.ഡി പേരിശ്ശേരി എന്നീ വിദ്യാലായങ്ങളിലെ എൻ.സി.സി. യൂണിറ്റുകൾ ഉൾപ്പെടെ 110 എ.ൻസിസി കേഡറ്റുകൾ പങ്കെടുത്തു. നായർ സമാജം സ്കൂൾ പ്രിൻസിപ്പൽ മനോജ്.വി, സ്കൂൾ ഹെഡ്മിസ്ട്രസ് സുജ എ.ആർ എന്നിവർ പങ്കെടുത്തു.