അമ്പലപ്പുഴ: ചെമ്മീൻ പീലിംഗ് മേഖലയിലെ പ്രശ്നങ്ങൾ,​ തൊഴിലാളികളുടെ കൂലിയും തൊഴിൽ സാഹചര്യങ്ങളും എന്നിവയെക്കുറിച്ച് പഠിക്കാൻ സർക്കാർ സമിതിയെ നിയോഗിച്ചതായി മന്ത്രി വി.ശിവൻകുട്ടി നിയമസഭയിൽ പറഞ്ഞു. ലേബർ കമ്മീഷണർ, ഇ.എസ്.ഐ ഡയറക്ടർ,ഫിഷറീസ് ഡയറക്ടർ, ട്രേഡ് യൂണിയൻ പ്രതിനിധികൾ എന്നിവർ ഉൾപ്പെട്ട സമിതിയെയാണ് നിയമിച്ചത്.
മൂന്ന് മാസത്തിനുള്ളിൽ റിപ്പോർട്ട് സമർപ്പിക്കണം.എച്ച് .സലാം എം.എൽ.എ ഉന്നയിച്ച ശ്രദ്ധ ക്ഷണിക്കലിന് മറുപടി പറയുകയായിരുന്നു മന്ത്രി.