
ചേർത്തല: സിനിമാ സംവിധായകൻ കടക്കരപ്പള്ളി രാമാട്ട് യു. വേണുഗോപൻ (67) നിര്യാതനായി. അർബുദ ബാധിതനായി ചികിത്സയിലിരിക്കെ ഇന്നലെ രാവിലെ 7.30ന് കടക്കരപ്പള്ളിയിലെ വീട്ടിലായിരുന്നു അന്ത്യം. കുസൃതി കുറുപ്പ്, ഷാർജ ടു ഷാർജ, ചൂണ്ട, സ്വർണം, റിപ്പോർട്ടർ, സർവ്വോപരി പാലാക്കാരൻ എന്നീ ചിത്രങ്ങൾ സംവിധാനം ചെയ്തിട്ടുണ്ട്. മണിരത്നത്തിന്റെ സഹായിയായിട്ടായിരുന്നു തുടക്കം. 10 വർഷം പി. പത്മരാജന്റെ സഹസംവിധായകനായിരുന്നു. തുടർന്നാണ് സ്വതന്ത്ര സംവിധായകനായത്. 2018ലിറങ്ങിയ സർവ്വോപരി പാലാക്കാരനാണ് അവസാന ചിത്രം.
പിതാവ്: രാമാട്ട് ഉണ്ണിക്കൃഷ്ണൻ നായർ (റിട്ട. പ്രഥമാദ്ധ്യാപകൻ). അമ്മ: സുരബാല. ഭാര്യ: ലത വേണു. മക്കൾ: ലക്ഷ്മി (എൻ.ഐ.എസ്.എച്ച് തിരുവനന്തപുരം), വിഷ്ണുഗോപൻ (എൻജിനിയർ ഫിഷർ). മരുമകൻ: രവീഷ്. മഹാഭാരതവും രാമായണവും മലയാളത്തിലേക്കു തർജ്ജമചെയ്ത ഡോ. പി.എസ്. നായരുടെ ചെറുമകനാണ്. സംസ്കാരം വീട്ടുവളപ്പിൽ നടത്തി.