
മാന്നാർ: അന്താരാഷ്ട്ര യോഗാ ദിനത്തിന്റെ ഭാഗമായി മാന്നാർ ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ യോഗാ ദിനാചരണം നടന്നു. ഗ്രാമ പഞ്ചായത്ത് ഹാളിൽ പ്രസിഡന്റ് ടി.വി രത്നകുമാരി ഉദ്ഘാടനം ചെയ്തു. വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ശാലിനി രഘുനാഥ് അദ്ധ്യക്ഷത വഹിച്ചു. ഹോമിയോ ഡോക്ടർ ലീന ജാസ്മിൻ സ്വാഗതം പറഞ്ഞു. വൈസ് പ്രസിഡന്റ് സെലീന നൗഷാദ്, ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ വി.ആർ ശിവപ്രസാദ്, ഗ്രാമപഞ്ചായത്തംഗങ്ങളായ സുജാത മനോഹരൻ, സലിം പടിപ്പുരക്കൽ, ശാന്തിനി ബാലകൃഷ്ണൻ, കെ.സി പുഷ്പലത, പഞ്ചായത്ത് സെക്രട്ടറി ജയകുമാർ, സി.ഡി.എസ് ചെയർപേഴ്സൺ ഗീതാ ഹരിദാസ്, വൈസ് ചെയർപേഴ്സൺ സുശീല സോമരാജൻ, സി.ഡി.എസ് അംഗങ്ങൾ, ആശാ വർക്കേഴ്സ്, യോഗ ക്ലബ് അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു. എട്ടാം വാർഡിലെ യോഗാ ക്ലബ് അംഗങ്ങൾ അവതരിപ്പിച്ച യോഗാ ഡാൻസ് അരങ്ങേറി. ആയുർവേദ ഡോക്ടർ നീലി നായർ നന്ദി പറഞ്ഞു.