bjp-yoga

മാന്നാർ: അന്താരാഷ്ട്ര യോഗാ ദിനവുമായി ബന്ധപ്പെട്ട് ബി.ജെ.പി മാന്നാർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ യോഗാ ദിനാചരണം ബി.ജെ.പി സംസ്ഥാന സെക്രട്ടറി അഡ്വ.പന്തളം പ്രതാപൻ ഉദ്‌ഘാടനം നിർവഹിച്ചു. മാന്നാർ മണ്ഡലം പ്രസിഡന്റ് സതീഷ് കൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. യോഗാ അദ്ധ്യാപക ഗീതാഭായി (ദിക്ഷ യോഗ സ്റ്റുഡിയോ,ചെറുകോൽ) യോഗ ക്ലാസിനു നേതൃത്വം നൽകി. ന്യൂനപക്ഷമോർച്ച ജില്ലാ പ്രസിഡന്റ് സജു കുരുവിള, എസ്.സി മോർച്ച ജില്ലാ പ്രസിഡന്റ് മോഹൻ കുമാർ, ബി.ജെ.പി മണ്ഡലം ജനറൽ സെക്രട്ടറിമാരായ ശ്രീജ പത്മകുമാർ, ശ്രീക്കുട്ടൻ, മണ്ഡലം വൈസ് പ്രസിഡന്റ് ബിനുരാജ്, മഹിളാമോർച്ച മണ്ഡലം പ്രസിഡന്റ് പാർവതി രാജീവ്, ഹരി മണ്ണാരേത്ത്, ഷിജി, ആര്യദേവ്, അനുപമ രാജീവ്, ശ്രീജ മോഹൻ എന്നിവർ നേതൃത്വം നൽകി.