pustaka-prakashanam

മാന്നാർ: ഗുരുനാഥൻ രചിച്ച പുസ്തകം പ്രകാശനം ചെയ്യുവാൻ അവസരം ലഭിച്ച സന്തോഷത്തിലാണ് പരുമല ദേവസ്വം ബോർഡ് ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർത്ഥികൾ. പരുമല ദേവസ്വം ബോർഡ് ഹയർസെക്കൻഡറി സ്കൂളുകളിലെ അദ്ധ്യാപകൻ എൻ.എസ് സുമേഷ് കൃഷ്ണൻ രചിച്ച പതിനൊന്നാമത്തെ പുസ്തകമായ "വാക്കിൽ വിരിയുന്ന വർണ്ണങ്ങൾ" ആണ് വായനാ ദിനത്തിൽ നടന്ന ചടങ്ങിൽ
അദ്ദേഹത്തിന്റെ തന്നെ വിദ്യാർത്ഥികളായ ശബരി കൃഷ്ണൻ, സാമുവേൽ ബിജു, ശിവാനി, അലീന, മിഥുൻ എന്നിവർ ചേർന്ന് പ്രകാശനം നിർവഹിച്ചത്. തുടർന്ന് അലീന പുസ്തക നിരൂപണവും നടത്തി. വായനാപക്ഷാചരണത്തിന്റെ ഉദ്ഘാടനം മുൻ കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട്, ഹയർസെക്കൻഡറി ഡയറക്ടറായിരുന്ന പ്രൊഫ.വി.കാർത്തികേയൻ നായർ നിർവഹിച്ചു. സ്‌കൂൾ പ്രിൻസിപ്പൽ ഡോ.അജിത്ത് ആർ.പിള്ള, പ്രഥമാദ്ധ്യാപിക സുനിത.ആർ, സീനിയർ അദ്ധ്യാപിക സുസ്മിത ആർ.നായർ എന്നിവർ വായനാദിന സന്ദേശം നൽകി.