മാന്നാർ: പദ്ധതി നടത്തിപ്പിൽ കോടികളുടെ നഷ്ടം വരുത്തിയതായി ആരോപിച്ച് മാന്നാർ പഞ്ചായത്ത് ഭരണ സമിതിയ്‌ക്കെതിരെ കോൺഗ്രസ് നടത്തുന്ന സമര പ്രഖ്യാപനം പഞ്ചായത്തിലെ വികസന പ്രവർത്തനങ്ങളിൽ വിറളിപൂണ്ട്, പതിനൊന്നാം വാർഡിൽ നടക്കാൻ പോകുന്ന ഉപതിരഞ്ഞെടുപ്പ് മുന്നിൽക്കണ്ടുള്ള കളവായ തിരക്കഥയാണെന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡിന്റ് ടി.വി രത്ന്നകുമാരിയും, എൽ.ഡി.എഫ് പാർലമെന്ററി പാർട്ടി ലീഡർ വി.ആർ ശിവപ്രസാദും പറഞ്ഞു. ജൂലായ് 6ന് പെരുമാറ്റചട്ടം അവസാനിച്ച ശേഷം പദ്ധതികൾ സ്പിൽ ഓവർ അംഗീകരിച്ച് ഇന്നലെ ജില്ലയിൽ നിന്ന് അംഗീകാരം ലഭിച്ച് നടപ്പിലാകുവാൻ പോവുകയാണ്. ഈ സത്യങ്ങൾ മറച്ചുവച്ച് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുവാനുള്ള ശ്രമങ്ങളാണ് കോൺഗ്രസ് നടത്തുന്നതെന്നും ഇത് ജനങ്ങൾ തിരിച്ചറിയുമെന്നും ടി.വി.രത്നകുമാരിയും വി.ആർ ശിവപ്രസാദും പറഞ്ഞു.