ചെന്നിത്തല: അന്താരാഷ്ട്ര യോഗാ ദിനത്തിന്റെ ഭാഗമായി ചെന്നിത്തല-തൃപ്പെരുന്തുറ ഗ്രാമ പഞ്ചായത്ത് പതിനഞ്ചാം വാർഡിന്റെ ആഭിമുഖ്യത്തിൽ ചാലക്ഷേത്ര ഓഡിറ്റോറിയത്തിൽ യോഗ ക്ലാസ് നടന്നു. പ്രമുഖ യോഗാചാര്യൻ കൃഷ്ണകുമാർ ഹരിപ്പാട് ക്ലാസിന് നേതൃത്വം നൽകി. വാർഡ് മെമ്പർ ദീപു പടകത്തിൽ, ചാലാ ക്ഷേത്ര ഉപദേശകസമിതി പ്രസിഡന്റ് സന്തോഷ് ചാല, എൻ.എസ്.എസ് 93-ാം നമ്പർ കരയോഗം സെക്രട്ടറി ഗോപാലകൃഷ്ണപിള്ള, ആശാ വർക്കർ രാജലക്ഷമി, സി.ഡി.എസ് അംഗം സുജിത, എ.ഡി.എസ് ചെയർപേഴ്സൺ ഭാസുര രാജപ്പൻ തുടങ്ങിയവർ പങ്കെടുത്തു.