
മുഹമ്മ : ശുചിമുറിയിൽ വീണ് ഗുരുതര പരിക്കേറ്റ് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരുന്നയാൾ മരിച്ചു. മുഹമ്മ പഞ്ചായത്ത് 20-ാം വാർഡ് വാഴപ്പനാട്ട് അനിൽകുമാറാണ് (കുട്ടപ്പൻ - 56) മരിച്ചത്. സംസ്കാരം നടത്തി. ഭാര്യ: രജി അനിൽകുമാർ. മക്കൾ: അർജുൻ, ആദിത്യ. സഞ്ചയനം വ്യാഴം വൈകിട്ട് മൂന്നിന്.