തുറവൂർ: പട്ടണക്കാട് ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ എല്ലാ വിഷയങ്ങൾക്കും എപ്ലസ് നേടിയവരെയും വിവിധ മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ച വ്യക്തികളെയും വിരമിച്ച അങ്കണവാടി ജീവനക്കാരെയും ഇന്ന് രാവിലെ 9 ന് പട്ടണക്കാട് ഗവ.എൽ.പി സ്കൂളിൽ ആദരിക്കും. തുടർന്ന് ഡോ.അഞ്ജു ലക്ഷ്മിയുടെ മോട്ടിവേഷൻ ക്ലാസും നടക്കും.