
മുഹമ്മ: മുഹമ്മ ചാരമംഗലം ഗവ.സംസ്‌കൃത ഹൈ സ്കൂളിൽ അന്താരാഷ്ട്രയോഗ ദിനത്തോടനുബന്ധിച്ച് കുട്ടികൾക്കായി യോഗ പരിശീലനം സംഘടിപ്പിച്ചു. സാഹിത്യകാരനും അദ്ധ്യാപകനുമായ ടി. വി. ഹരികുമാർ ഉദ്ഘാടനം ചെയ്തു.പി ടി എ പ്രസിഡന്റ് കെ. എസ്. സേതുനാഥ് അദ്ധ്യക്ഷനായി.ഹെഡ്‌മിസ്ട്രസ് ജെ. ഷീല സ്വാഗതം പറഞ്ഞു. മുഹമ്മയിലെ മുതിർന്ന മാധ്യമപ്രവർത്തകരായ ശശിധരപണിക്കർ , കെ. എസ്. ലാലിച്ചൻ എന്നിവരെ ടി. വി . ഹരികുമാർ ആദരിച്ചു. അദ്ധ്യാപകരായ ടി. സുധാകരൻ, ടി. കെ. മോഹനൻ , ജ്യോതിലക്ഷ്മി, ശാലിനി, അമ്പിളി, സീമ, സൈജു എന്നിവർ സംസാരിച്ചു .