
മാവേലിക്കര:തഴക്കര മൊട്ടയ്ക്കൽ ഭദ്രാഭഗവതി മഹാവിഷ്ണു ക്ഷേത്രത്തിൽ മോഷണം. ക്ഷേത്രത്തിലെ 3 കാണിക്കവഞ്ചികൾ കുത്തിത്തുറന്നു പണം അപഹരിച്ചു. കഴിഞ്ഞദിവസം രാവിലെയാണു വഞ്ചികൾ തകർക്കപ്പെട്ട നിലയിൽ കണ്ടത്. 15,000 രൂപയോളം നഷ്‌ടമായതായി ക്ഷേത്രഭാരവാഹികൾ പറഞ്ഞു. ക്യാമറ ദൃശ്യങ്ങൾ പൊലീസിനു കൈമാറി. ഒന്നരയാഴ്ച മുമ്പ് കൊറ്റാർകാവ് ദേവീക്ഷേത്രം, സമീപത്തെ എസ്.എൻ.ഡി.പി ഗുരുമന്ദിരം എന്നിവിടങ്ങളിലെ കാണിക്കവഞ്ചി അപഹരിക്കപ്പെട്ടിരുന്നു. സി.സി.ടി.വി ദൃശ്യങ്ങളിൽ നിന്ന് പതിവായി ക്ഷേത്രങ്ങളിൽ കവർച്ച നടത്തുന്ന കായംകുളം സ്വദേശിയാണ് മോഷണം നടത്തിയതെന്നാണ്ട് സൂചന.