മാവേലിക്കര: ജോയിന്റ് കൗൺസിൽ മാവേലിക്കര മേഖല സമ്മേളനം സംസ്ഥാന കമ്മിറ്റിയംഗം ധന്യ പൊന്നപ്പൻ ഉദ്ഘാടനം ചെയ്തു. മേഖല പ്രസിഡന്റ് ഇ.നവീസ് അധ്യക്ഷനായി. മേഖല സെക്രട്ടറി ബിജുഗോപാൽ സ്വാഗതം പറഞ്ഞു. ജില്ലാ സെക്രട്ടറി എം.അനിൽകുമാർ സംഘടനാ റിപ്പോർട്ട് അവതരിച്ചു. സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം ജെ.ഹരിദാസ്, ജില്ലാ നേതാക്കളായ ശ്രീകുമാരി, എം.ആർ. രാജേഷ്, സി.എൻ. പ്രമോദ്, സുരേഷ് ബാബു, ഉമാദേവി, റഹിം എന്നിവർ സംസാരിച്ചു. നസറുദ്ദിൻ, പ്രസന്ന എന്നിവർക്ക് യാത്രയയപ്പ് നൽകി. ഭാരവാഹികളായി ഇ.നവാസ് (പ്രസിഡന്റ്), കലേഷ് കുമാർ, രശ്മി (വൈസ് പ്രസിഡന്റ്ന്മാർ), ബിജു ഗോപാൽ (സെക്രട്ടറി), മുഹമ്മദ് കുഞ്ഞ് ലബ്ബ, ജിനേഷ് സുഭാഷ് ചന്ദ്രൻ (ജോയിന്റ് സെക്രട്ടറിന്മാർ), മിനി സേവ്യർ (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.