zxfxd

മുഹമ്മ: സംഗീത ദിനത്തിൽ സംഗീതാദ്ധ്യാപകന് സ്നേഹാദരവുമായി എൻ.എസ്.എസ് വോളണ്ടിയർമാർ. മുഹമ്മ എ.ബി വിലാസം ഹയർ സെക്കൻഡറി സ്കൂളിലെ ബി.ബിബിൻ കുമാറിനെയാണ് എൻ.എസ്.എസ് യൂണിറ്റിന്റെ നേതൃത്വത്തിൽ ആദരിച്ചത്. സ്കൂളിലെ മ്യൂസിക് ബാന്റ് ടീമിന്റെ മേൽനോട്ട ചുമതലയും കലാവിഭാഗം കൺവീനറും സ്റ്റുഡന്റ് പൊലീസ് സി.പി.ഒയുമാണ് ബിബിൻകുമാർ. പ്രിൻസിപ്പൽ ബിജോ കെ കുഞ്ചെറിയ അധ്യക്ഷനായി. കെ.എസ്.ലാലിച്ചൻ, എം.വി.സാബുമോൻ, എൽ.അർച്ചന, എ. വി. വിനോദ്, ഐശ്വര്യ അനീഷ്, ആർ. പി. അമൃത് ശങ്കർ എന്നിവർ സംസാരിച്ചു.