ഹരിപ്പാട്: കാട്ടിൽ മാർക്കറ്റ് സൗഹാർദ്ദോദയത്തിന്റെ ആഭിമുഖ്യത്തിൽ അന്താരാഷ്ട്ര യോഗ ദിനാചരണവും യോഗ ക്ലാസും ഹരിപ്പാട് വി.രാധാകൃഷ്ണൻ നായർ ഉദ്ഘാടനം ചെയ്തു. യോഗ ആന്റ് നാച്ചുറോപതി അസോസിയേഷൻ മുൻ സംസ്ഥാന പ്രസിഡന്റ് പി. രാജു അധ്യക്ഷത വഹിച്ചു. ബി.സുദർശനൻ, പി.ദിലീപ്, ഡി.ധനരാജൻ, ഡി.കുമാരൻ, വി.പ്രദീപ്, സൗഹാർദോദയം സെക്രട്ടറി കെ.രാജേന്ദ്രൻ എന്നിവർ സംസാരിച്ചു. എല്ലാ ഞായറാഴ്ചയും രാവിലെ സൗജന്യ യോഗ ക്ലാസ് സൗഹാർദ്ദോദയം കമ്മ്യൂണിറ്റി ഹാളിൽ നടത്തും. ഫോൺ : 9947823391