
പൂച്ചാക്കൽ: പാണാവള്ളി കൃഷ്‌ണൻ വൈദ്യരുടെ സ്മരണാർത്ഥം 1952 ൽ സി.കെ. രാഘവൻ വൈദ്യൻ സ്ഥാപിച്ച പൂച്ചാക്കൽ സി.കെ.വി ആയുർവേദ ആശുപത്രിയിൽ നേത്രരോഗ ചികിത്സ വിഭാഗത്തിന്റെയും സൗജന്യ നേത്ര പരിശോധന ക്യാമ്പിന്റെയും ഉദ്ഘാടനം തൃപ്പൂണിത്തുറ ആയുർവദ കോളേജ് വൈസ് പ്രിൻസിപ്പൽ പ്രൊഫ ഡോ. ശ്രീജ സുകേശൻ നിർവ്വഹിച്ചു. തൃപ്പൂണിത്തുറ ഗവ ആയുർവേദ കോളജിൽ നിന്ന് നേത്രചികിത്സ ബിരുദാനന്തര കോഴ്‌സിൽ യൂണിവേഴ്സിറ്റി റാങ്കോടെ പാസ്സായ ഡോ. നിഖില സുരേഷാണ് നേത്രരോഗ വിഭാഗത്തിന് നേതൃത്വം നൽകുന്നത്. റിഫ്രാക്ടിവ് എറേഴ്സ്, റെറ്റിനൽ ഡിസീസസ്, മാക്കുലർ ഡിസീസസ്, കോർണിയൽ ഡിസീസസ്, സ്ക്ലീറൈറ്റീസ്, യുവൈറ്റിസ് തുടങ്ങിയ രോഗങ്ങൾക്ക് വിദഗ്ദ ചികിത്സ ലഭ്യമാക്കും.
ചടങ്ങിൽ അജിത്ത് കുമാർ അദ്ധ്യക്ഷത വഹിച്ചു. ഡോ.സന്തോഷ്, ഡോ. റസീല കരുണാകരൻ, ഡോ.അനൂപ് അജിത്ത്, ശ്രീകണ്ഠേശ്വരം സ്ക്കൂൾ റിട്ട. ഹെഡ്മാസ്റ്റർ വി.എ. മോഹനൻ തുടങ്ങിയവർ സംസാരിച്ചു. ഡോ.വി.ആർ. സുരേഷ് സ്വാഗതവും ഡോ. ശൈലജ സുരേഷ് നന്ദിയും പറഞ്ഞു.