tur

തുറവൂർ: മത്സ്യകൃഷിക്കായി പൊക്കാളി പാടശേഖരത്തിന് മുകളിൽ ടംങ്കീസ് വലകളും ചരടുകളും ഉപയോഗിച്ച് കെട്ടി മറച്ചത് പക്ഷികൾക്ക് വിനയാകുന്നു. ചാവടി- പള്ളിത്തോട് റോഡിന് തെക്കുഭാഗത്ത് ഷാപ്പിന് കിഴക്ക് വശത്തെ പാടശേഖരത്തിലാണ് വലവിരിച്ചിരിക്കുന്നത്.

ഏക്കറുകണക്കിന് വരുന്ന തുറവൂർ കരിയിലെ പൊക്കാളി പാടശേഖരങ്ങളിലാണ് അപൂർവയിനം ദേശാടനപ്പക്ഷികൾ അടക്കം വംശനാശ ഭീഷണി നേരിടുന്നവ ഇരതേടിയെത്തുന്നത്. വലയിലും ചരടുകളിലും കുടുങ്ങി അവയുടെ ജീവൻ നഷ്ടപ്പെടാനും സാദ്ധ്യതതയുണ്ട്. ടംങ്കീസ് വലകളും ചരടുകളും നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട് തുറവൂർ പരിസ്ഥിതി സംരക്ഷണ സമിതി സെക്രട്ടറി എസ്. സജേഷ് അധികൃതർക്ക് പരാതി നൽകി.