ചേർത്തല:സെന്റ് മൈക്കിൾസ് കോളേജ് എൻ.എസ്.എസ് എൻ.സി.സി യൂണിറ്റുകളും നെഹ്റു യുവ കേന്ദ്ര ആലപ്പുഴയും എസ്.എസ്. ചേഞ്ച്മേക്കേഴ്സ് ഫൗണ്ടഷനും സംയുക്തമായി അന്താരാഷ്ട്ര യോഗാദിനാചാരണം സംഘടിപ്പിച്ചു. സംസ്ഥാന കാർഷിക ഗ്രാമ വികസന ബാങ്ക് പ്രസിഡന്റ് സി.കെ.ഷാജിമോഹൻ ഉദ്ഘാടനം ചെയ്തു. കോളേജ് പ്രിൻസിപ്പൽ ഡോ.സിന്ധു എസ്.നായർ അദ്ധ്യക്ഷത വഹിച്ചു.കോളേജ് മാനേജർ ഫാ.സെലിസ്റ്റിൻ,നെഹ്റു യുവ കേന്ദ്രം ജില്ലാ യൂത്ത് ഓഫീസർ വിവേക് ശശിധരൻ,എസ്.ശിവമോഹൻ എന്നിവർ സംസാരിച്ചു.എൻ.സി.സി ഓഫീസർ ആൽബിൻ ആൽബർട്ട് സ്വാഗതവും എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ ഡോ.സീനാ കുര്യൻ നന്ദിയും പറഞ്ഞു.