ഹരിപ്പാട്: മുതുകുളം വടക്ക് ബ്രദേഴ്സ് ഗ്രന്ഥശാല ആൻഡ് വായനശാലയുടെ വായനപക്ഷാചരണവും പി .എൻ പണിക്കർ അനുസ്മരണവും കുമാരനാശാൻ സ്മാരക സമിതി ചെയർമാൻ രാമപുരം ചന്ദ്രബാബു ഉദ്ഘാടനം ചെയ്തു. ഗ്രന്ഥശാല പ്രസിഡന്റ് കെ.വിജയകുമാർ അദ്ധ്യക്ഷനായി. ഗ്രന്ഥശാല സെക്രട്ടറി എസ്.മഹാദേവൻപിള്ള, കെ.ശ്രീകൃഷ്ണകുമാർ, വാഴപ്പള്ളിൽ രാധാകൃഷ്ണപിള്ള, മുതുകുളം സുനിൽ, ലാലി ബിജി, പി.അരവിന്ദാക്ഷൻ, എസ്.വിജയൻപിള്ള, സുമഷാജി, സ്നേഹ.എസ്.പിള്ള, വി.സുദർശനൻപിള്ള എന്നിവർ സംസാരിച്ചു.