മാവേലിക്കര:സബ് റോഡ് ട്രാൻസ്‌പോർട് ഓഫിസിന് കീഴിൽ മാവേലിക്കരയിലും കരിമുളക്കലുമായി നടത്തി വന്നിരുന്ന ഡ്രൈവിംഗ് ടെസ്റ്റ്‌ ചാരുംമൂട് മാത്രമായി നടത്തണമെന്ന ട്രാൻസ്‌പോർട്ട് കമ്മീഷണരുടെ ഉത്തരവ് റദ്ദ് ചെയ്യണമെന്നും , കെ.എസ്.ആർ.ടി.സി റീജിയണൽ വർക്ക്ഷോപ്പിന്റെ സ്ഥലത്ത് പുതിയ ഡ്രൈവിംഗ് ടെസ്റ്റ്‌ ഗ്രൗണ്ട് പ്രവർത്തനം ആരംഭിക്കുന്നതുവരെ ചൊവ്വ ,വെള്ളി ദിവസങ്ങളിൽ മാവേലിക്കരയിലും തിങ്കൾ, വ്യാഴം ദിവസങ്ങളിൽ ചാരുംമൂടും ഡ്രൈവിംഗ് ടെസ്റ്റ്‌ നടത്തണമെന്ന് ആവശ്യപ്പെട്ടാണ് ഗതാഗത വകുപ്പ് മന്ത്രിക്ക് കത്ത് നൽകിയതെന്ന് എം.എസ് അരുൺകുമാർ എം.എൽ.എ അറിയിച്ചു.