
ഹരിപ്പാട്: തൊഴിലുറപ്പ് തൊഴിലാളിയായ വൃദ്ധ ജോലിക്കിടെ കുഴഞ്ഞുവീണ് മരിച്ചു. ആറാട്ടുപുഴ കിഴക്കേക്കര രണ്ടാം വാർഡ് കായിപ്പുറത്ത് വീട്ടിൽ പങ്കജാക്ഷിയാണ് (88) മരിച്ചത്. ഇന്നലെ രാവിലെ പത്തരയോടെ എൻ.ടി.പി.സി മെയിൻ ഗേറ്റിന് സമീപം നീരൊഴുക്ക് ചാൽ വൃത്തിയാക്കുന്നതിനിടെ കുഴഞ്ഞു വീഴുകയായിരുന്നു. ഉടൻതന്നെ ഹരിപ്പാട് താലൂക്ക് ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഭർത്താവ്: പരേതനായ ദിവാകരൻ. മക്കൾ: അശോകകുമാരി, ശിവദാസൻ, വിജയകുമാരി, ഷൈലജ. മരുമക്കൾ: രാമചന്ദ്രൻ, വിജയമ്മ, സുരേന്ദ്രൻ, കുഞ്ഞുമോൻ. സഞ്ചയനം: വ്യാഴാഴ്ച രാവിലെ 8ന്.