
കുട്ടനാട്: ആലപ്പുഴ - ചങ്ങനാശ്ശേരി റോഡിൽ മാമ്പുഴക്കരി പാലത്തിന് സമീപം നിർത്തിയിട്ടിരുന്ന പിക്കപ്പ് വാൻ പെട്ടന്ന് തിരിക്കുന്നതിനിടെ ബൈക്കിലിടിച്ച് യുവാവ് മരിച്ചു. പുളിങ്കുന്ന് ഏഴാം വാർഡ് അട്ടിച്ചിറ വീട്ടിൽ സജുവിന്റെ മകൻ എ.എസ്.സനൂപ് (24) ആണ് മരിച്ചത്. സോളാർ പാനലുമായി ബന്ധപ്പെട്ട് ജോലിനോക്കി വന്ന യുവാവ് ചങ്ങനാശ്ശേരിയിലെ ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടക്കുന്നതിനിടെ കഴിഞ്ഞ ദിവസം രാത്രി10 ഓടെയായിരുന്നു അപകടം.
തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ സനൂപിനെ ഉടൻ തന്നെ രാമങ്കരി പൊലീസ് ചങ്ങനാശ്ശേരി താലൂക്ക് ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മാതാവ്: പ്രിയ. ഭാര്യ: അശ്വതി.