
മുഹമ്മ: യാത്രക്കിടെ സ്കൂൾ ജീവനക്കാരൻ കുഴഞ്ഞുവീണ് മരിച്ചു. കൊല്ലം മഞ്ഞപ്പാറ ഗവ. വി.എച്ച്.എസ് സ്കൂൾ ജീവനക്കാരൻ മണ്ണഞ്ചേരി പഞ്ചായത്ത് 20-ാം വാർഡ് കുന്നപ്പള്ളി ലൈലാ മൻസിലിൽ താജുദ്ദീനാണ് (താജു - 47) മരിച്ചത്. സുഹൃത്തുക്കളുമായി മൈസൂർ യാത്ര കഴിഞ്ഞ് മടങ്ങവെ കോയമ്പത്തൂരിന് സമീപം കുഴഞ്ഞുവീഴുകയായിരുന്നു. സുഹൃത്തുക്കൾ സമീപത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം പാലക്കാട് ജില്ലാ ആശുപത്രി മോർച്ചറിയിൽ. പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതദേഹം നാട്ടിലെത്തിച്ച് ഇന്ന് മണ്ണഞ്ചേരി കിഴക്കേ മഹല്ല് ഖബർസ്ഥാനിൽ ഖബറടക്കും. ഭാര്യ: നജ്ന. മക്കൾ: തൗഫീക്ക്, തൻവീർ.